Ads

ക്ഷേമ പെന്ഷനുകള്‍ ഒന്‍പതുമാസം മുതല്‍ പന്ത്രണ്ട് മാസം വരെകുടിശിഖ

ഒരുപ്രക്ഷോഭം...
.ഒരു സമരരൂപം എങ്ങനെയാണ് ആവേശകരമാകുന്നത്...
പങ്കെടുക്കുന്നവര്‍ക്കും..നേതൃത്വംനല്‍കുന്നവര്‍ക്കും...
ഒക്ടോബര്‍ അഞ്ച് തിങ്കള്‍....
കാട്ടാക്കടതാലൂക്ക് ഓഫീസിനു മുന്നില്‍ ആയിരങ്ങളാണ് ഒത്തുകൂടിയത്....
അക്ഷരാര്‍ത്ഥത്തില്‍ ആയിരങ്ങള്‍...രണ്ടായിരത്തിനു പുറത്തുണ്ട്...
ഏതു കണക്കിലും...

.കാട്ടാകടയില്‍നടന്ന വലിയസമരങ്ങളില്‍ ഒന്നായി ഈസമരം രേഖപ്പെടുത്തപ്പെടും..
എല്ലാഅര്‍ഥത്തിലും ആവേശകരമായിരുന്നു....
ക്ഷേമ പെന്ഷനുകള്‍ ഒന്‍പതുമാസം മുതല്‍ പന്ത്രണ്ട് മാസം വരെകുടിശിഖ ആണ്.....
മുന്‍പ് പോസ്റ്റ്മാന്‍ വീട്ടിലെത്തി നല്‍കിയിരുന്ന തുച്ഛമായതെങ്കിലും ആശ്വാസം നല്‍കുന്നതായിരുന്നു ക്ഷേമപെന്ഷനുകള്‍...
ഇപ്പോള്‍ പോസ്റ്റ്‌ ഓഫീസില്‍..സേവിങ്ങ്സ് അക്കൗണ്ട്‌ ല്‍ നിന്നുംപിന്‍വലിക്കണം ..എന്നാണ് തീരുമാനിച്ചിരിക്കുന്നത്...

കാട്ടാകടയില്‍ അഞ്ചു പഞ്ചായത്തുകളിലായി വാര്‍ദ്ധക്യ കാല പെന്‍ഷന്‍വാങ്ങുന്നവര്‍ 10979, വിധവപെന്‍ഷന്‍ വാങ്ങുന്നവര്‍6235 കര്‍ഷകത്തൊഴിലാളികള്‍ 4616 വികലാംഗ്‍ പെന്‍ഷന്‍വാങ്ങുന്നവര്‍ 2946 അമ്പതുവയസുകഴിഞ്ഞഅവിവാഹിതരായ സ്ത്രീകള്‍985 എന്നിങ്ങനെയാണ്...
പോസ്റ്റ്ഓഫീസില്‍ തുക വന്നോഎന്നറിയാന്‍ വാര്‍ദ്ധക്യഅവസ്ഥയില്‍ നിരവധി തവണപോകേണ്ടിവരുന്നു...
പെന്‍ഷന്‍കിട്ടും ആട്ടോക്കൂലി അപ്പോള്‍ തരാം എന്ന് പറഞ്ഞു വന്നു പണമില്ലാതെ വലയുന്നവര്‍.....
ശാരീരികബുദ്ധിമുട്ടുകള്‍ കൊണ്ട്വലയുന്നവര്‍,...
ഇങ്ങനെ നിരവധിപേരാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തുഗ്ലക്ക് പരിഷ്കാരത്തിന്റെഇരകളാകുന്നത്.
.അതിനെതിരായ സമരത്തില്‍ പങ്കെടുത്തത് മിക്കവാറും ക്ഷേമപെന്ഷന്കാരായിരുന്നു...
ജീവിതത്തില്‍ഇതു വരെ അരിവാളിന് കുത്തിയിട്ടില്ലാത്ത നിരവധി അമ്മൂമ്മമാരുണ്ടായിരുന്നു.....
അതെ..
.നവമാധ്യമത്തില്‍ സൂക്ഷ്മ ന്യൂനപക്ഷം പോലുമല്ലാത്ത പാവപ്പെട്ട മനുഷ്യരുടെ സമരത്തെ ഇവിടുത്തെ സഖാക്കളും പിന്തുണച്ചിരുന്നു..
ഈസാഹോദര്യം വളരട്ടേ....
എല്ലാജാതിയിലെയുംമതത്തിലെയുംപാവപ്പെട്ടമനുഷ്യര്‍ ജീവിതാനുഭാവങ്ങളാല്‍ ഒന്നാകട്ടെ........
Share on Google Plus Share on Whatsapp

0 comments :

Post a Comment