Ads

സഖാവ് കെ വി സുധീഷ്

1994........
ഇരുപത്തിരണ്ട് വർഷം മുമ്പ്.....
റിപ്പബ്ലിക് ദിന അവധി ദിനം...... മൊബൈൽ ഫോണുകൾ അവതരിച്ചിട്ടില്ലാത്ത കാലം...
ഒരു ഇലക്ട്രോണിക്സ് കടയിലെ ട്രാൻസിസ്റ്റർ റേഡിയോയിൽ നിന്നും ഉച്ചക്കുള്ള ആകാശവാണി വാർത്തയിലൂടെയാണ് സ: കെ വി സുധീഷിന്റെ മരണമറിഞ്ഞത്....
ഒരു നടുക്കമായി വളർന്ന വാർത്ത.....
തിരുവനന്തപുരത്തെ വിദ്യാർത്ഥി സഖാക്കളുടെ മനസ് കീഴടക്കിയ സഖാവായിരുന്നു കെവി സുധീഷ്
SFI ഏഴാമത് അഖിലേന്ത്യ സമ്മേളനം തിരുവനന്തപുരത്തായിരുന്നു.
സ്റ്റേറ്റ് സെന്റെറിൽ നിന്നും ചുമതലസ: കെ.വി സുധീഷിനുണ്ടായിരുന്നു.... വിട്ടുവീഴ്ച ഒട്ടമില്ലായിരുന്നു.....
കഴിഞ്ഞ കമ്മിറ്റി എടുത്ത തീരുമാനങ്ങൾ അതേപടി നടപ്പാക്കിയേ മതിയാകുമായിരുന്നുള്ളൂ... കമ്മിറ്റികളിൽ പൊട്ടിത്തെറിക്കുന്ന സഖാവ് പുറത്ത് കെട്ടി പിടിക്കുന്ന കൂട്ടുകാരനായിരുന്നു...
സ്കൂട്ടറിന്റെ പുറകിൽ തലസ്ഥാന ജില്ലയുടെ മുക്കിലും മൂലയിലും എത്തിയിരുന്നു...
സഖാവിനെ കുറിച്ചോർക്കുമ്പോൾ മനസിൽ തെളിയുന്ന ഒരു ചിത്രം ഉണ്ട്... യൂണിവേഴ്സിറ്റി ബിൽ കത്തിക്കുന്നു... ഒരു കയ്യിൽ കത്തുന്ന ബില്ലിന്റെ കോപ്പി.. മറുകൈ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന... ജ്വലിക്കുന്ന മുഖം.... ആ കൈത്തണ്ടയിൽ പിടയുന്ന ഞരമ്പ്...... മറവിക്ക് മായിച്ചു കളയാനാകാത്ത ചിത്രം..... സഖാവ് സുധീഷിനെ എന്തിനാണവർ കൊന്നത്...? ഇന്നും ഉത്തരമില്ല... ........
സഖാവിനെ അവസാനിപ്പിച്ച കാലത്ത് ജനിച്ചിട്ടില്ലാത്തവർ പോലും സഖാവ് കെ വി സുധീഷിനെ അറിയുന്നു... ഓർക്കുന്നു..... ഊർജ്ജം സ്വീകരിക്കുന്നു......
ലാൽസലാം....
Share on Google Plus Share on Whatsapp

0 comments :

Post a Comment