സ: എ കെ ജി... മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത രൂപമാണ് കമ്മ്യൂണിസ്റ്റ് ജീവിതമെന്ന് മലയാളിയെ ബോധ്യപ്പെട്ടുത്തി... നനഞ്ഞ് കുതിർന്ന് തണുത്ത് വിറക്കുന്ന പാതിരാവിൽ കുടിയിറക്കപ്പെട്ട കർഷകർക്കൊപ്പം അമരാവതിയിൽ...... മുടവൻമുകൾ കൊട്ടാരത്തിന്റെ മതിൽക്കെട്ടുകൾ ചാടിക്കടന്ന് കാക്കി വേഷങ്ങളെ ഞെട്ടിപ്പിച്ച ധീരത.... കോടതിയിൽ കമ്മ്യൂണിസ്റ്റുകൾക്കായി സ്വയം കേസുവാദിച്ച് നിർഭയത്വമെന്തെന്ന് മലയാളിയെ ബോധ്യപ്പെടുത്തിയ ചങ്കൂറ്റം.... സഖാവെ.... ഞങ്ങൾ ആഗ്രഹിക്കുന്നു.. ഞങ്ങളുടെത് സഖാവിന്റേത് പോലെയുള്ള ജീവിതങ്ങളാകണമെന്ന്....
ഉറവ വറ്റാത്ത കരുണയും പൊട്ടിത്തെറിക്കുന്ന ധീരതയുമാണ്... ഒരിക്കലും നിലക്കാത്ത സ്നേഹവാത്സല്യങ്ങളുമാണ് കമ്മ്യൂണിസ്റ്റിനെ രൂപപ്പെടുത്തുന്നതെന്ന് ആംഗലേയ ഭാഷയിലെ ആ മൂന്നക്ഷരങ്ങൾ മലയാളിയെ നിരന്തരം ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു....
0 comments :
Post a Comment