Ads
ചുവരുകളില്‍ നിന്നും മറയുന്നത് കലണ്ടര്‍ താളുകളായ അനുഭവങ്ങളാണ്. ചരിത്രത്തിന്‍റെ ശേഖരത്തിലേക്ക് അടര്‍ന്നുപോകുന്ന പന്ത്രണ്ട് താളുകള്‍..... ഇന്നത്തെ അനുഭവങ്ങള്‍ നാളത്തെ ഓര്‍മ്മകള്‍.... മറവിയാല്‍ നമ്മള്‍ ഓര്‍മ്മകളെ മായിച്ചുകളയുമാനാവുന്നു. വൈയക്തികാനുഭവങ്ങളുടെ ലാഭ-നഷ്ട ഗണിതങ്ങളാല്‍ പലതും മറവിയുടെ പട്ടികയിലേയ്ക്കു നീക്കുന്നു. തീഷ്ണ സൗഹൃദങ്ങളുടെ കൊടുമുടികളില്‍ നിന്നും വളരെ വേഗം സ്വസ്ഥവും സംതൃപ്തവുമായ വര്‍ത്തമാന കാലത്തിന്‍റെ സമതലങ്ങളിലേക്ക്, സംഘര്‍ഷഭരിതമായ കാലത്തേക്ക് തീര്‍ത്ഥാടനം. വിയര്‍പ്പിന്‍റെയും കഷ്ടപ്പാടിന്‍റെയും ഭൂതകാലം മറിയുന്ന കലണ്ടര്‍താളുകള്‍ക്കൊപ്പം മറിഞ്ഞുമറിഞ്ഞു പോകുന്നു... അങ്ങനെ മറവിയനുഗ്രഹമാകുന്നു. ശരിയാവാം.... വ്യക്തിഗതാനുഭവങ്ങളുടെ സൂക്ഷ്മാപിനികളില്‍ ഒരുപാട് കറുപ്പും കുറച്ചു ചുവന്ന ചതുരങ്ങളും..... മറവിയാല്‍ നമുക്ക് മറികടക്കാം. കുറ്റാനുഭവങ്ങളുടെ കയ്പുകള്‍ക്കൊപ്പം, നിറമുള്ള ഓര്‍മ്മകളും, മാധുര്യമേറിയ സ്വപ്നങ്ങളും മനസില്‍ നിന്നും മാക്കാനാകാത്ത തീവ്രാനുഭവങ്ങളും..... അതെ..... ഒരു കലണ്ടര്‍ കൂടി മറയുന്നു...... 2010 നു കൂടി വിട.....
പുതിയൊരു ലോകം സാധ്യമാണെന്ന സ്വപ്നം...... നിരാശകളുടെതാണ് ഭാവിയെന്ന് സാക്ഷ്യപ്പെടുത്താതെ തന്നെയാണ് 2010 ഉം ഒടുങ്ങുന്നത്. എനിക്കൊരു സ്വപ്നമുണ്ടെന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്‍റെ ശബ്ദം പ്രതിധ്വനിച്ച വൈറ്റ്ഹൗസില്‍ നിന്നും ഒബാമയുടെ ശബ്ദത്തെ ലോകമൊരുപാട് പ്രതീക്ഷകളോടെ കാത്തുനിന്നു....
അധിനിവേശാസക്തി തന്നെയാണ് ദര്‍ശനമെന്നോര്‍മപ്പെടുത്തി, അധിനിവേശ ധാര്‍ഷ്ട്യത്തിന്‍റെ പ്രതിനിധിയായി അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ ഇന്ത്യന്‍ പാര്‍ലമെന്‍റ് മന്ദിരത്തിനകത്ത് നിന്നും ലോകത്തോട് പറഞ്ഞത്. ഉദ്ധരണികളാല്‍ സമൃദ്ധമായ വര്‍ത്തമാനത്തിലൂടെ ആശ്രതന്മാരില്‍ അനുഭൂതിയുണര്‍ത്തിയ ജയമാനന്‍ ദേശാഭിമാനികളില്‍ രോഷകനുകള്‍ സൃഷ്ടിച്ചു. കരാറുകളുടെ കാണാചരടില്‍ ബന്ധിതമാക്കി ഇന്ത്യയില്‍ നിന്നും സംതൃപ്തനായി മടങ്ങിയ സാമ്രാജ്യാധിപന്‍റെ സന്ദര്‍ശനം വീരോചിതമാക്കിയ ഭരണ      ഭാവിഭാരതത്തിന്‍റെ മനസെന്ന് നാം വിശ്വസിക്കുക..... കാരണം കാപ്പാട് കടപ്പുറത്തെ കാല്‍പ്പാടുകളില്‍ നിന്നും ജാലിയാന്‍ വാലാബാഗുകളുടെയും കൂടി ചതുരങ്ങളിലൂടെയാണ് നമ്മള്‍ ചുവന്നപരവതാനികളുടെ ചുരുള്‍ നിവര്‍ത്തിയത്. മറവിയുടെ കണക്കില്‍പ്പെടാത്ത ചോരകിനിയുന്ന ഓര്‍മ്മകളുടെ ചെരാതുകള്‍ അണായതെ തന്നെയിരിക്കും.
ബര്‍മ്മയിലെ തടവുമുറിയില്‍ നിന്നും ആങ്ങ്സാന്‍യൂകെയന്ന വനിത ഇന്നിതാ ലോകത്തിന്‍റെ മുന്നിലുണ്ട്. ഒന്നര വയസ്സുള്ളപ്പോള്‍ സ്വന്തം പിതാവിനെ നഷ്ടമായ പൈതല്‍ കേട്ടുവളര്‍ന്നതും നുകര്‍ന്നതുമെല്ലാം സ്വാതന്ത്ര്യമെന്നതിന്‍റെ നാനാര്‍ത്ഥങ്ങള്‍..... കണ്ടെതെല്ലാം അടിച്ചമര്‍ത്തലിന്‍റെ കിരാതവാഴ്ചയും.... വ്യാഴവട്ടത്തിനൊടുവില്‍ തടവറയില്‍ നിന്നും സ്വാതന്ത്ര്യത്തിന്‍റെ വെളിച്ചത്തിലേക്ക്..... തീര്‍ച്ചയായും മ്യാന്‍മറിന്‍റെ തെരുവുകളില്‍ കൊടുങ്കാറ്റു സൃഷ്ടിച്ച    പ്രതീക്ഷയാണ്...... അടിച്ചമര്‍ത്തലുകളില്‍ നിന്നുള്ള വിമോചനത്തിന്‍റെ ഉചിതമായ പ്രതീകവും.... നിരാശകളെ കുടഞ്ഞെറിയാന്‍ ഉത്തേജിപ്പിക്കുന്ന പ്രതീകം.
സാമ്രാജ്യത്വത്തിന്‍റെ അന്ധകാരവഴികളാല്‍ പൂഴ്ത്തിവച്ചിരുന്ന രഹസ്യങ്ങളുടെ പേടകത്തിന്‍റെ താഴുതുറന്ന് വിക്ലീക്ലെത്തിയതും മറിഞ്ഞുപോയ പന്ത്രണ്ട് കലണ്ടര്‍ താളുകള്‍ക്കിടയിലാണ്.... അടങ്ങാത്ത അധിനിവേശമോഹങ്ങളുടെ അഹങ്കാരത്തിന്‍റെ സീല്‍ക്കാരങ്ങളായി ഭൂതകാലത്തില്‍ നിന്നും നിഗൂഡ രഹസ്യങ്ങള്‍ വാപിളര്‍ന്നു നില്‍ക്കുന്നു..... ഇന്ത്യയിലെ സാന്തന്‍മാരെക്കുറിച്ചുളള നിരീക്ഷണങ്ങള്‍ വെളിവാക്കപ്പെട്ടിരിക്കുന്നു.
അഴിമതിയെന്നത് അലങ്കാരമായി മാറ്റിയ വലതുപക്ഷ രാഷ്ട്രീയം ഇന്ത്യയെ മാനം കെടുത്തിയ ഒരു വര്‍ഷം കൂടിയായി.... മാനം മുട്ടുന്ന കൊടിയ അഴിമതികള്‍.... ചരിത്രത്തെയും പരിഹസിച്ചുയര്‍ന്നു നില്‍ക്കുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ളാറ്റ്, 2ജി സ്പെക്ട്രം, കര്‍ണാടകയില്‍ ഖനികുംഭകോണം. സര്‍ക്കാര്‍ഭൂമി അപഹരണം......
ഉച്ചരിക്കുന്ന വാക്കുകളെക്കാള്‍ മാരകമാക്കാവുന്ന അച്ചടിച്ചവാക്കുകളും, പകുതിമാത്രം തെളിയുന്ന ലെന്‍സുകളുമായി ജനാധിപത്യത്തിന്‍റെ നാലാം തൂണ്‍ പരിഹാസവുമായി നില്‍ക്കുന്നു. മാധ്യമ സിന്‍ഡിക്കേറ്റിനെകുറിച്ച്       നല്‍കുന്നത് കൃത്യമായ ഉത്തരങ്ങള്‍ തന്നെ... ഇടനാഴികളില്‍ അവരോധിക്കുന്നതും, സംഹരിക്കുന്നതും ഞങ്ങളാണെന്ന് പ്രഖ്യാപിക്കുന്നവര്‍ ഇന്ദ്രപ്രസ്ഥാനതതിലോ മുംബെയിലോ മാത്രമല്ല ഏത് സംസ്ഥാന തലസ്ഥാനത്തും നങ്കൂരമുറപ്പിച്ചുവെന്നറിയുമ്പോള്‍ അറിയുവാനുള്ള അവകാശവും പത്രസ്വാതന്ത്ര്യമായും നിലവിളിക്കുന്നു. ഗോപീകൃഷ്ണനെന്നൊരു മലയാളി നിര്‍ഭയത്വമെന്തെന്ന് മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പ്രവാചകര്‍ക്ക് കാണിച്ചുകൊടുത്തു. വംഗനാട്ടില്‍ തീവ്രവാദത്തിന്‍റെ മറവില്‍ ചതുരഹായങ്ങളാല്‍ ഇടതുപക്ഷത്തെ വരിഞ്ഞുമുറുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരായ തിരിച്ചറിവിന്‍റെ വര്‍ത്തമാനങ്ങളും 2010 ജനുവരിയിലെ ആദ്യദിനം മുതല്‍ ഡിസംബറിന്‍റെ അവസാനദിനത്തില്‍ അവസാനിച്ച ഒരു വര്‍ഷം.... വ്യക്തിഗതാനുഭവങ്ങളുടെ നീക്കിയിരിപ്പുകള്‍ മാത്രം..... ഭാവികാലത്തേക്കുള്ള കരുതലുകള്‍ കൂടി.
Share on Google Plus Share on Whatsapp

0 comments :

Post a Comment