Ads

എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്സ് യൂണിയന്‍ കാട്ടാക്കട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തൊഴിലാളി സംഗമം

ഇന്നലെ (23-03-2016) എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്സ് യൂണിയന്‍ കാട്ടാക്കട മണ്ഡലം കമ്മിറ്റി ഊരൂട്ടമ്പലം സഹകരണ സംഘം ഹാളില്‍ സംഘടിപ്പിച്ച തൊഴിലുറപ്പ് തൊഴിലാളികളുടെ "തൊഴിലാളി സംഗമം" NREGWU ജില്ലാ പ്രസിഡന്റ് സ: സി കെ ഹരീന്ദ്രന്‍ ഉത്ഘാടനം ചെയ്തു. സ: പുത്തന്‍കട വിജയന്‍, സ: എം എം ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തൊഴിലാളികള്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പങ്കു വച്ചു. തൊഴില്‍ ഇല്ലായ്മ, രൂക്ഷമായ കുടിവെള്ള പ്രശ്നം, കാട്ടാക്കട മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ ആരംഭിച്ചുവെങ്കിലും ബി ജെ പി യും കോണ്‍ഗ്രസ്സും ചേര്‍ന്ന് ഭരിക്കുന്ന മാറനല്ലൂര്‍ പഞ്ചായത്തില്‍ ഇതുവരെ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴില്‍ ആരംഭിച്ചിട്ടില്ല, എന്ന് തുടങ്ങി അവര്‍ നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങള്‍ പങ്ക് വച്ചു... 


 അവര്‍ ആശ്വസിക്കുന്നതും അവരുടെ ആവലാതികൾക്ക് ചെവികൊടുക്കുമ്പോൾ പറയാൻ മറുപടിയും ഇതു മാത്രം. 
2016ൽ LDF വരും... എല്ലാം ശരിയാകും...
Share on Google Plus Share on Whatsapp

0 comments :

Post a Comment