Ads

വിഷവിമുക്ത പച്ചക്കറി നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു

സി.പി.ഐ (എം) കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ പെരുകാവ് ഏലായില്‍ വിഷവിമുക്ത പച്ചക്കറി നടീല്‍ ഉത്സവം തിരുവനതപുരം ജില്ലാ സെക്രട്ടറി സ.കടകം പള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു . 

സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതു വഴി നമ്മുടെ കാര്‍ഷിക സംസ്കൃതി തിരികെ കൊണ്ടു വരുന്നതിനായുള്ള ജനകീയ പങ്കാളിത്തത്തോടെയുള്ള ഈ ബൃഹത്തായ ഉദ്ദ്യമത്തില്‍ പങ്കാളികളാകാന്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസമെന്ന്യേ ഏവരും മുന്നോട്ട് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു .

നേമം ബ്ലോക്ക്‌ പഞ്ചായത്ത് അംഗം സ.എല്‍ .ശകുന്തളകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ പങ്കജ കസ്തൂരി എം.ഡി .ഡോ.ജെ. ഹരീന്ദ്രനാഥ് ,കവി മുരുകന്‍ കാട്ടാക്കട , കാട്ടാക്കട മണ്ഡലം കമ്മിറ്റികണ്വീനര്‍ സ .ഐ .ബി. സതീഷ്‌ ,സെക്രട്ടറി സ. പുത്തന്‍ കട വിജയന്‍ ,ജില്ലാ പഞ്ചായത്ത് സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സന്‍ സ . എസ്.കെ.പ്രീജ, ജില്ലാ കമ്മിറ്റി അംഗം സ. എം.എം.ബഷീര്‍ ,വിളപ്പില്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ സ.ശ്രീനിവാസന്‍ , കെ. ജയചന്ദ്രന്‍ ,പെരുകാവ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ.കെ .സതീഷ്കുമാര്‍ ,ആര്‍ അശോകന്‍ എന്നിവര്‍ സംസാരിച്ചു .

 തുടക്കത്തില്‍ 6 പഞ്ചായത്തുകളിലായി 12 ഇടങ്ങളില്‍ 10 ഏക്കര്‍ വിസ്തൃതിയില്‍ ആരംഭിക്കുന്ന ഈ പദ്ധതിയില്‍ ഫെബ്രുവരി അവസാനത്തോടെ കുടുംബശ്രീ പ്രവര്‍ത്തകരുടെ പങ്കാളിത്തത്തില്‍ എല്ലാ വീടുകളിലും അടുക്കളത്തോട്ടം വച്ചു പിടിപ്പിക്കാന്‍ ലക്ഷ്യമിടുന്നു .

തിരു: മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ മുൻപ്രിൻസിപ്പലും ജൈവ പച്ചക്കറി കൃഷിയിൽ ദീർഘകാലമായി പ്രവർത്തിച്ച കൊണ്ടിരിക്കുന്ന കർഷകനുമായ എസ് എ ജോൺ സാർ സംസ്ഥാന അവാർഡ് ജേതാവായ ഹയർ സെക്കന്റ്റി റിട്ടയർസ് പ്രിൻസിപ്പൽ ബാലചന്ദ്രൻ സാർ സ: സജി നകുമാർ കർഷക സംഘം ഏരിയാ സെക്രടറി സiഎം എസ് നായർ സ: ഹരിഹരൻdyfi മേഖലാ സെക്രടറി രജിത് മലയം പ്രസിഡണ്ട് വിജു വിളവൂർക്കൽതുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു... 
Share on Google Plus Share on Whatsapp

0 comments :

Post a Comment