Ads
ഒ എൻ വി.....
കവിതയിലുടെ അനുഭവിച്ച മഹാസാഗരം....
കേരളത്തിലെ കാമ്പസുകളിൽ ജീവിച്ച ഇടതു പക്ഷത്തെ സ്വീകരിച്ച ഏതൊരു വിദ്യാർത്ഥിയും മറ്റുള്ളവർക്കായി സ്വയം കത്തിയെരിയുന്ന സുസ്നേഹമൂർത്തിയാം സൂര്യനെ മോഹിച്ചിട്ടുണ്.....
അവന്റെ. പ്രണയത്തിൽ സൗഹൃദങ്ങളിൽ...
കലാപങ്ങളിൽ...
ആകുലതകളിൽ...
അസ്വസ്ഥകളിൽ
മൂളിപ്പാടാൻ നാലു വരിയെങ്കിലുമായി ഓ യെൻ വി കവിതയുണ്ടായിരുന്നു..

ക്ലാസ് മുറികളിൽ ജ്വലിച്ചപ്പോഴും തെരുവുകളിൽ കലഹിച്ചപ്പോഴും... ആശുപത്രി വിരിപ്പുകളിൽ തളർന്നു കിടന്നപ്പോഴും
ജയിലറകളിൽ തളരാതിരുന്നപ്പോഴും ആ കവിതകൾ കൂട്ടിനുണ്ടായിരുന്നു..... ഗുൽമോഹർ പൂവുകൾ ചിതറി കിടക്കുന്ന ഒരു മധ്യവേനലവധിയിൽ പൊള്ളുന്ന ജീവിതവെയിലിലേക്കിറങ്ങിയ പഴയ വിദ്യാർത്ഥി.....
ഇന്ന് എവിടെയിരുന്നാലും എന്തായിരുന്നാലും
അറിയാതെ ........
മോഹിച്ചു പോകും....
ഒരു വട്ടം കൂടിയാ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ......
Share on Google Plus Share on Whatsapp

0 comments :

Post a Comment