Ads

കാട്ടാക്കട മണ്ഡലത്തിലെ ബൂത്തുകളിലെ കർഷകഗ്രൂപ്പ് പ്രതിനിധികളുടെ സംഗമം

CPI(M) കാട്ടാക്കട മണ്ഡലത്തിലെ ബൂത്തുകളിലെ കർഷകഗ്രൂപ്പ് പ്രതിനിധികളുടെ സംഗമം മലയത്ത് വച്ചുചേർന്നു. കാട്ടാക്കട മണ്ഡലത്തെ സമ്പൂര്‍ണ വിഷരഹിത പച്ചക്കറി സ്വയംപര്യാപ്ത മണ്ഡലമാക്കി മാറ്റിയെടുക്കുന്നതിനുളള കർമ്മപരിപാടികൾക്ക് രൂപം നൽകി. എല്ലാ ബൂത്തിലും മാർച്ച് 30 നകം കർഷക ഗ്രൂപ്പുകൾ യോഗം ചേരുകയും, സമീപ കൃഷിഭവനുകളിൽ നിന്നും, മറ്റ് ഏജൻസികളിൽ നിന്നും പരമാവധി പച്ചക്കറി തൈകൾ ശേഖരിച്ച് ഏപ്രിൽ 3,4,തീയതികളിൽ ആദൃഘട്ടം 15000 വീടുകളിൽ തൈകൾ എത്തിക്കുകയും ചെയ്യും.

നേരത്തേ CPM ലോക്കൽ കമ്മിറ്റികളുടെ നേത്രത്വത്തിൽ 12കേന്ദ്രങ്ങളിൽ വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ലഷൃം വച്ച് 'നടീൽ ഉൽസവം നടത്തി നടത്തി വരുന്ന ജൈവ കൃഷിയുടെ വിളവെടുപ്പ് നടത്താറായി. ഏപ്രിൽ 12,13 തീയതികളിൽ മണ്ഡലത്തിലെ 12 കേന്ദ്രങ്ങളിൽ ജൈവപച്ചക്കറി ചന്തകൾ നടത്തി വിഷുവിന് വഷരഹിത പച്ചക്കറി ലഭൃമാക്കും.
Share on Google Plus Share on Whatsapp

0 comments :

Post a Comment