Ads

ഇനി വരാൻ പോകുന്നത് ഗൂഗ്ലികളാണ്...

 
ഒമ്പതിലോപത്തിലോ പഠിക്കുന്ന കാലം... തിരുവനന്തപുരത്തെ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം ആണെന്ന് ഓർമ്മ... ടിക്കറ്റുമായി അകത്തുകയറാൻ പബ്ലിക് ലൈബ്രറിയുടെ എതിർവശത്തുള്ള ഗേറ്റിൽ ക്യൂ നിൽകുമ്പോൾ മുതൽ മഴയാണ്.... മഴയിൽ കുതിർന്ന് മങ്ങി പോയ ഓമ്മകൾ ആണ് ആ മത്സരത്തെ കുറിച്ച് അവശേഷിക്കുന്നത്.. അലസിപോയ മത്സരമായിരുന്നു -
മഴ കാരണം....
മസ്കറ്റ് ഹോട്ടൽ എൻഡിലെ ബാറ്റിംഗ് ക്രീസിൽ കീർത്തി ആസാദ്....
ചർച്ച് എൻഡിൽ നിന്നു ബൗൾ ചെയ്യുന്നത് ഗ്രെഗ് മാത്യൂസ്....
. ലെഗ് സ്പിൻ...
ഫ്രണ്ട് ഫുട്ടിലിറങ്ങി പറത്തി ....
പള്ളി പുരയിടത്തിലേക്ക്.....
ആ പന്ത് പറന്ന് പൊങ്ങി വീണ്ടും പൊങ്ങി പിന്നീട് താഴുന്ന ആ കാഴ്ച..... തൊട്ടടുത്ത പന്തിൽ വീണ്ടും ആവർത്തിച്ചു.:
രണ്ട് മനോഹരമായ സിക്സറുകൾ.... ലോംഗ് ഓഫീനു മുകളിലൂടെ....... മൂന്നാമത്തെ പന്തിൽ പുറത്തായി'....... കീർത്തി ആസാദ് കളിക്കളത്തിൽ എപ്പോഴും അങ്ങനെ ആയരുീന്നു '.... കീർത്തിയുണ്ട ശരാശരി ഇരുപതുകളിൽ തങ്ങി നിന്നു.... പൊട്ടിത്തെറിയുടെ തൊട്ടടുത്ത നിമിഷങ്ങളിൽ കീഴടങ്ങും.... അഴിമതിവിരുദ്ധതയുടെ ക്രീസിൽ എണ്ണം പറഞ്ഞൊരു സിക്സർ പറത്തിയിരിക്കുന്നു......ഇനി വരാൻ പോകുന്നത് ഗൂഗ്ലികളാണ്... കീർത്തി ആസാദ് എന്ന പഴയ ഹാർഡ് ഹിറ്റർ അതിജീവിക്കുമോ..? കീഴടങ്ങുമോ..? കാത്തിരുന്ന കാണാം
Share on Google Plus Share on Whatsapp

0 comments :

Post a Comment