Ads

ജൂഡീഷ്യൽ ഓഫീസേഴ്സ് പ്രൊട്ടക്ഷൻ ആക്ട് ഒരു പുനപരിശോധന

അഭിഭാഷ സുഹൃത്തുക്കളോട്......"
ആദരണീയനായ ജസ്റ്റിസ് കെ.ടി.ശങ്കരന്റെ ഇന്നലത്തെ ഒരു പ്രസംഗം കേട്ടു.
കേൾവിമാത്രയിൽ ശരി എന്നു തോന്നിയേക്കാവുന്ന നിരീക്ഷണങ്ങൾ... പെട്ടെന്ന് സുഖം കിട്ടുന്ന ചൊറിച്ചിൽ പോലുള്ള പു ലഭ്യം പറച്ചിലാണ് ചാനൽ ചർച്ചകൾ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ജനാധിപത്യത്തിൽ നല്ലതും ചിന്തയുമൊക്കെയുണ്ട്.
അതൊക്കെ ചർച്ചയാകുന്നതിന്റെ ശരിതെറ്റുകൾ ഒറ്റ വാചകത്തിൽ ഒരുങ്ങുന്നതാണോ ?
എന്നിട്ടദ്ദേഹം മാധ്യമ പ്രവർത്തകർക്ക് പ്രത്യേക യോഗ്യതകളാവശ്യമില്ലന്നും പ്രസ്താവിച്ചു.
അങ്ങനെയാണോ?
മാധ്യമ പ്രവർത്തകർ പ്രതികരിക്കട്ടെ..... എന്റെ ഒരു പോയിന്റ് ഇതാണ്.. മജിസ്ട്രേറ്റുമാരും ജസ്റ്റിസുമാരും വ്യക്തശുദ്ധിയും നീതി നിയമനിഷ്ഠയും കൃത്യമായി പാലിക്കുന്നവരാണോ ?
ജുഡീഷ്യൽ ഓഫീസേഴ്സ് പ്രൊട്ടക്ഷൻ ആക്ട് എന്ന സുരക്ഷിത കവചം ഉളളതു കൊണ്ട് മാത്രമല്ലേ പല വിധിന്യായങ്ങളുടെ പിന്നിലെ കുറ്റകരമായ കാരണങ്ങൾ പരിശോധിക്കപ്പെടാതെ പോകുന്നത്. തൂപ്പുകാരൻ മുതൽ കാബിനറ്റ് സെക്രട്ടറി വരെയുള്ളവർ അവരുടെ തെറ്റുകൾക്ക് ശിക്ഷാർഹരാകുമ്പോൾ ന്യായാധിപർ എന്തിനു ഒഴിവാക്കപ്പെടണം... ജൂഡീഷ്യൽ ഓഫീസേഴ്സ് പ്രൊട്ടക്ഷൻ ആക്ട് ഒരു പുന:പരിശോധന ആവശ്യപ്പെടുന്നില്ലേ...?
ഒരു തുറന്ന സംവാദം അനിവാര്യമാണ്
Share on Google Plus Share on Whatsapp

0 comments :

Post a Comment